updated on:2019-02-19 08:29 PM
ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

www.utharadesam.com 2019-02-19 08:29 PM,
പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോഷി എന്ന ശരത്തി(27)നെയും കിച്ചു എന്ന കൃപേഷി(21)നെയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിയുന്നു. സി.പി.എം. പ്രാദേശിക നേതാവടക്കം ഏഴ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. പള്ളിക്കരയിലെ പാര്‍ട്ടി ഗ്രാമത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി. മാരായ എം. പ്രദീപ് കുമാര്‍, ടി.പി. രഞ്ജിത്, ജൈസണ്‍ കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, പ്രവര്‍ത്തകരായ വത്സരാജ്, ഹരി, മുരളി, സജി, എന്നിവരുള്‍പ്പെടെയുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ളവര്‍ ഏച്ചിലടുക്കം, കല്യോട്ട് സ്വദേശികളാണ്. പ്രവര്‍ത്തകരെ നേരിട്ട് പൊലീസില്‍ ഹാജരാക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അന്വേഷണ സംഘമെത്തി കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വെളുത്തോളിയില്‍ എത്തിയ അന്വേഷണ സംഘത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമം നടന്നതായും വിവരമുണ്ട്. ഒരു മുന്‍ ജനപ്രതിനിധി കൂടിയായ നേതാവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിച്ചത്. ഇത് വകവെക്കാതെയാണ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംശയ സാഹചര്യത്തില്‍ പ്രദേശത്ത് കാര്‍ കണ്ടെത്തിയതോടെയാണ് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. വിവരമറിഞ്ഞെത്തിയ ഒരു ഉദ്യോഗസ്ഥന് നേരെ നേതാവ് തട്ടിക്കയറിയതായും പറയുന്നു. അതിനിടെ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
അന്വേഷണം മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ പ്രതികളെ തട്ടിക്കൂട്ടി ഒപ്പിക്കാനുള്ള ശ്രമം നടന്നതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. നാട്ടിലെ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ഈ രീതിയില്‍ മൃഗീയമായി കൊലചെയ്യാന്‍ ആവില്ലെന്നും പുറത്ത് നിന്നെത്തിയ സംഘമാവാം കൊലക്ക് പിന്നിലെന്നുമാണ് നാട്ടില്‍ പൊതുവെയുള്ള സംസാരം.
കസ്റ്റഡിയിലുള്ളവരെയെല്ലാം കാസര്‍കോട്ട് ചോദ്യം ചെയ്തുവരുന്നു. കൊല നടന്ന സ്ഥലത്തുനിന്ന് മൂന്ന് മൊബൈലുകളും ഒരു ഫിംഗര്‍പ്രിന്റും കിട്ടിയിട്ടുണ്ട്. മൊബൈലുകളില്‍ രണ്ടെണ്ണം മരണപ്പെട്ടവരുടേതും ഒന്ന് പ്രതിയുടേതുമെന്ന് സംശയിക്കുന്നു. പ്രതികള്‍ സഞ്ചരിച്ച ജീപ്പ് കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ളതാണെന്നും സൂചന ലഭിച്ചു. കണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള ഹൈവേയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ നിന്നാണ് പീതാംബരനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കൃപേഷിനെയും ശരത്തിനേയും കാണിച്ചുകൊടുത്തതും ഇയാളാണത്രെ.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്