updated on:2019-03-13 07:29 PM
പൊലീസ് കണ്ടെടുത്ത ആയുധങ്ങള്‍ വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു

www.utharadesam.com 2019-03-13 07:29 PM,
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പൊലീസ് കണ്ടെടുത്ത ആയുധങ്ങള്‍ വ്യാജമായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാണെന്ന് പറഞ്ഞ ഇരുമ്പുവടിയും തുരുമ്പെടുത്ത വടി വാളുമാണ് പൊലീസ് പിടികൂടിയിരുന്നത്. കല്ല്യോട്ട് പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് ഈ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നത്. ഫെബ്രുവരി 20 ന് മുഖ്യപ്രതി എ.പീതാംബരനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കിണറ്റില്‍ നിന്ന് ഈ ആയുധങ്ങള്‍ കണ്ടെടുത്തിരുന്നത്. എന്നാല്‍ തുരുമ്പിച്ച ആയുധങ്ങള്‍ കൊണ്ട് ആരുടെയും ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ആയുധം പരിശോധിച്ച വിദഗ്ധര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ഫോറന്‍സിക് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ശരീരത്തിലെ മുറിവുകളുമായി ആയുധങ്ങള്‍ പൊരുത്തപ്പെടുത്തില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിന് ശേഷം നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പിലാണ് കനം കൂടിയ മൂര്‍ച്ചയേറിയ വാളുകള്‍ കണ്ടെത്തിയത്. ഈ ആയുധങ്ങള്‍ കൊണ്ട് മരണകാരണമാകുന്ന ആഴത്തിലുള്ള മുറിവുകളുണ്ടാക്കാനാകുമെന്ന് പൊലീസ് സര്‍ജന്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചിരുന്നു. ആദ്യം കണ്ടെത്തിയ ആയുധങ്ങളില്‍ രക്തക്കറ എങ്ങനെ പ്രത്യക്ഷപ്പെട്ടുവെന്നതിലും ദുരൂഹത നില നില്‍ക്കുകയാണ്.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്