updated on:2019-03-13 08:32 PM
ഭാര്യയും കാമുകനും പ്രതികളായ നീലേശ്വരത്തെ കബഡി താരത്തിന്റെ കൊലക്കേസില്‍ വിചാരണ തുടങ്ങി

www.utharadesam.com 2019-03-13 08:32 PM,
കാസര്‍കോട്: ഭാര്യയും കാമുകനും പ്രതികളായ നീലേശ്വരം കാര്യങ്കോട്ടെ കബഡി താരം കൊലക്കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു.
കാര്യങ്കോട്ടെ പരേതനായ ഗോപാലന്റെ മകന്‍ സന്തോഷിനെ (39) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. സന്തോഷിന്റെ മാതൃസഹോദരീ പുത്രനായ മനോജ് ഈ കേസിലെ ഒന്നാം പ്രതിയും സന്തോഷിന്റെ ഭാര്യ രഞ്ജുഷ രണ്ടാം പ്രതിയുമാണ്. 2015 ഡിസംബര്‍ 6 ന് രാത്രി 10.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന സന്തോഷിനെ മനോജ് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും രഞ്ജുഷ കുറ്റകൃത്യത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാണ് കേസ്.
പരിസരവാസികളാണ് സന്തോഷിനെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. സാഹചര്യ തെളിവുകള്‍ വെച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സന്തോഷിനെ കൊലപ്പെടുത്തിയത് മനോജാണെന്ന് തെളിഞ്ഞു. മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും സന്തോഷിന്റെ ഭാര്യ രഞ്ജുഷ കുറ്റകൃത്യത്തിന് കൂട്ടുനിന്നതായി വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ മനോജിനെ ഒന്നാം പ്രതിയും രഞ്ജുഷയെ രണ്ടാം പ്രതിയുമാക്കി നീലേശ്വരം പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. നാട്ടിലെ അറിയപ്പെടുന്ന കബഡി താരമായ സന്തോഷ് മദ്യലഹരിയില്‍ ഭാര്യ രഞ്ജുഷയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്ന മനോജിനോട് തന്റെ സങ്കടങ്ങള്‍ അറിയിച്ച രഞ്ജുഷ പിന്നീട് മനോജുമായി പ്രണയത്തിലാവുകയും ചെയ്‌തെന്നും കേസുമായി ബന്ധപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്തോഷിന്റെ കൈകാലുകള്‍ തല്ലിയൊടിക്കാനാണ് രഞ്ജുഷ നിര്‍ദ്ദേശിച്ചതെങ്കിലും മനോജ് കൊലപാതകം തന്നെ നടത്തുകയായിരുന്നവെന്നും ആസ്പത്രിയില്‍ കഴിയുന്ന സന്തോഷിന്റെ മാതാവിനെ പരിചരിക്കാന്‍ ഭാര്യയും മക്കളും പോയ സമയത്താണ് കൊല നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്