updated on:2019-03-13 08:43 PM
മോഷണം: 17കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

www.utharadesam.com 2019-03-13 08:43 PM,
ബദിയടുക്ക: മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. മുണ്ട്യത്തടുക്ക പള്ളം കുന്തക്കട്ടയിലെ സലാഹുദ്ദീന്‍ (18), ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറു മാസത്തിനിടെ കന്യപ്പാടി മുതല്‍ മുണ്ട്യത്തടുക്ക വരെയുള്ള പത്തോളം വീടുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുമൊക്കെ നഷ്ടപ്പെട്ടിരുന്നു. ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം കുന്തത്തടുക്കയിലെ അഷ്‌റഫിന്റെ വീടിന്റെ ടെറസില്‍ രണ്ട് പേരെ കണ്ടിരുന്നു. അഷ്‌റഫ് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ഓടുകയായിരുന്നു. അതിനിടെ രണ്ട് പേര്‍ ബൈക്കില്‍ പോകുന്നത് ചിലര്‍ കണ്ടതായും പറയുന്നു.
ആള്‍താമസമില്ലാത്ത വീടിന് സമീപം വെച്ച് ഇതിലൊരാളെ പിടിക്കുകയായിരുന്നു. തുടര്‍ന്ന് അഷ്‌റഫ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്