updated on:2019-03-14 08:10 PM
പൈവളികയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

www.utharadesam.com 2019-03-14 08:10 PM,
പൈവളികെ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിന് ഇടയാക്കിയ കാറിന് തീവെച്ചു. പൈവളികെ കുതിരക്കൊടലുവിലെ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഫാറൂഖ്(24)ആണ് മരിച്ചത്. ഇന്നലെ രാവിലെ 8മണിയോടെ പൈവളികയിലായിരുന്നു അപകടം. 24ന് നടക്കുന്ന സഹോദരിയുടെ കല്യാണാവശ്യാര്‍ത്ഥം രണ്ട് മാസം മുമ്പാണ് ഫാറൂഖ് അവധിയില്‍ മസ്‌ക്കത്തില്‍ നിന്നും നാട്ടിലെത്തിയത്. സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ബൈക്കില്‍ കാറിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാറൂഖിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. രാത്രി 7മണിയോടെയാണ് തീവെച്ചത്. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീ അണച്ചെങ്കിലും കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്