updated on:2019-03-14 08:38 PM
പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

www.utharadesam.com 2019-03-14 08:38 PM,
പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തന്നിത്തോട് സ്വദേശി മുരളി (35)യെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. കേസില്‍ പെരിയ എല്‍സി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകം നടത്തിയ ശേഷം പീതാംബരന്‍ അടക്കമുള്ളവരെ ഇയോണ്‍ കാറില്‍ രക്ഷപ്പെടുത്തിയത് മുരളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയ രണ്ട് പേര്‍ ഒളിവിലാണ്. കൊലപാതകങ്ങള്‍ക്ക് പിന്നിലെ ശക്തികേന്ദ്രമായ വ്യാപാരി പൊലീസ് സംരക്ഷണയില്‍ വീട്ടില്‍ കഴിയുന്നതിനെതിരെയും പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്. ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്