updated on:2019-03-14 08:46 PM
കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് 4പേര്‍ക്ക് പരിക്ക്

www.utharadesam.com 2019-03-14 08:46 PM,
നീര്‍ച്ചാല്‍: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് പൊലീസുകാരനും ഭാര്യയുമടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സൂരംബയലിലെ എസ്. ഗോകുല്‍(32), ഭാര്യ അശ്വിനി(26), അശ്വിനിയുടെ പിതാവ് സുബ്ബമുകാരി (62), അമ്മ കുസുമ(57) അന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6മണിയോടെ നീര്‍ച്ചാല്‍- മാന്യ ജംഗ്ഷന്‍ റോഡിന് 50 മീറ്റര്‍ അകലെയായിരുന്നു അപകടം. നടുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അശ്വിനിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട നാനോ കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച ശേഷം മറിയുകയായിരുന്നു. വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു. ഇതേ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതി പുനസ്ഥാപിക്കുകായിരുന്നു.



Recent News
  പൊലീസിനെക്കണ്ട് 1.8 കിലോ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

  കൊടുംചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കര്‍ഷകന്‍ തൂങ്ങിമരിച്ചു

  കുളിരായി വേനല്‍മഴ; ഇടിമിന്നല്‍ നാശം വിതച്ചു

  പറമ്പില്‍ കുഴഞ്ഞ് വീണുമരിച്ചു

  കല്യോട്ടെ ഇരട്ടക്കൊല: കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  മഞ്ചേശ്വരത്ത് രണ്ട് ബോട്ടുകളില്‍ നിന്നായി 3 ലക്ഷം രൂപയുടെ എഞ്ചിനുകള്‍ കവര്‍ന്നു

  19കാരനെ കൊന്ന കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

  പെരിയ ഇരട്ടക്കൊല: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

  സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

  കാറും ടാങ്കറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

  വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു

  പെരിയ ഇരട്ടക്കൊലക്കേസ്; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം

  വനമേഖലയില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമം; 16 കാരനടക്കം 3 പേര്‍ പിടിയില്‍

  അഡൂര്‍ വനമേഖലയില്‍ കണ്ടെത്തിയ തുടയെല്ല് വിദഗ്ധ പരിശോധനക്കയച്ചു

  കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍; വിദ്യാനഗറിലും അമ്പലത്തറയിലും കേസ്