updated on:2019-03-15 06:09 PM
കല്ല്യോട്ടെ ഇരട്ടക്കൊല: ഘാതകസംഘത്തെ കാറില്‍ രക്ഷപ്പെടുത്തിയ കേസിലെ പ്രതി റിമാണ്ടില്‍

www.utharadesam.com 2019-03-15 06:09 PM,
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിന് രക്ഷപ്പെടാന്‍ സഹായം നല്‍കിയ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
തന്നിത്തോട് സ്വദേശി എ. മുരളിയെ (35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തത്. കൊലപാതകത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ഇയോണ്‍ കാറില്‍ രക്ഷപ്പെടാന്‍ സഹായം നല്‍കിയത് മുരളിയാണെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുരളിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പീതാംബരനുള്‍പ്പെടെ എട്ടു പ്രതികളെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ടുപേരെ കൂടി ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തു. ഘാതകസംഘത്തിന് സഹായം നല്‍കിയ മറ്റു ചിലര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ക്രൈം ബ്രാഞ്ച് തിരയുന്ന പ്രതികളിലൊരാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട.്
കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോവുകയാണ്.
ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും കുത്തിക്കൊലപ്പെടുത്തിയത്. അതിനിടെ ഇരട്ടക്കൊല സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്തിന്റെയും സഹോദരിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി.Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്