updated on:2019-03-15 07:25 PM
ബൈക്കില്‍ പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

www.utharadesam.com 2019-03-15 07:25 PM,
പെര്‍ള: ബൈക്കില്‍ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് പ്രധാനാധ്യാപകന്‍ മരിച്ചു. പെര്‍ള കാട്ടുകുട്ടെ കുരിയടുക്ക സ്വദേശിയും ഉടുപ്പി ചെറുവ മാണ്ടക്കല്ല് ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി സ്‌കൂളിലെ പ്രധാനാധ്യാപകനുമായ ചോമനായ്ക്(46) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഉഡുപ്പി എ.ഇ.ഒ. ഓഫീസിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ചോമ നായ്ക് കുഴഞ്ഞു വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ ഉടന്‍ തന്നെ ഉഡുപ്പിയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചുക്ര നായ്ക്- സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: പ്രളീത്, പ്രാപ്തി. സഹോദരങ്ങള്‍: ഈശ്വര, ചന്ദ്ര, പത്മാവതി, ഭവാനി, സുമതി. മൃതദേഹം ഇന്നലെ രാത്രിയോടെ കാട്ടുകുക്കെയിലെ വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്