updated on:2019-04-11 06:53 PM
പള്ളി ഇമാമിനെ അക്രമിച്ച കേസില്‍ അന്വേഷണം വഴിമുട്ടുന്നു

www.utharadesam.com 2019-04-11 06:53 PM,
കാസര്‍കോട്: നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം സുള്ള്യ കല്‍മടുക്കയിലെ അബ്ദുല്‍ നാസര്‍ സഖാഫിയെ(26) ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. സഖാഫിക്ക് ഭീഷണിസന്ദേശം വന്ന ഫോണിന്റെ ഉടമസ്ഥനെ കേസില്‍ പ്രതി ചേര്‍ത്തുവെന്നല്ലാതെ കൂടുതല്‍ അന്വേഷണമൊന്നം നടന്നില്ല. പള്ളിക്ക് സമീപത്തെ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇടവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം നാസര്‍ സഖാഫിയുടെ മുഖത്ത് മുളകുപൊടി വിതറി ആക്രമണം നടത്തിയത്. നാസര്‍ സഖാഫിയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും സഖാഫിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം വന്ന ഫോണിന്റെ ഉടമയായ കര്‍ണാടക കാര്‍ക്കളയിലെ പാഞ്ചഗുഡെ സ്വദേശി മുഹമ്മദ് തൗഫീഖ് സഖാഫിക്കെതിരെ കേസെടുക്കുകയുമായിരുന്നു. പള്ളി ഇമാമിനെ ആക്രമിച്ച സംഭവത്തിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. നെല്ലിക്കുന്ന് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസംഗമവും നടത്തുകയുണ്ടായി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ത്രിദിന സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കണക്ടിംഗ് നെല്ലിക്കുന്ന് വാട്‌സ്ആപ്പ് കൂട്ടായ്മ. 12,13,14 തീയ്യതികളില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ചാണ് സമരപരിപാടി സംഘടിപ്പിക്കുക. സമരത്തിന് ക്ലബുകളും സാംസ്‌കാരിക സംഘടനകളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.Recent News
  സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു

  കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി

  വോട്ടിംഗ് യന്ത്രത്തകരാറ്; മംഗല്‍പാടിയിലും മിയാപദവിലും വോട്ടര്‍മാര്‍ വലഞ്ഞു

  തീരദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര; വന്‍ സ്ത്രീ പങ്കാളിത്തം

  ഉച്ചവരെ കാസര്‍കോട്ടെ പോളിംഗ് 45 ശതമാനം; യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു

  അവധിയാഘോഷത്തിന്റെ ആഹ്ലാദം വിട്ടുമാറും മുമ്പെ റസീനയുടെ ദാരുണ മരണം

  കേരളം ബൂത്തിലേക്ക്

  സാബിത് വധക്കേസിന്റെ വിധി മെയ് 4ലേക്ക് മാറ്റി

  കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്കേറ്റു

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍