updated on:2019-04-11 07:57 PM
ബേക്കലില്‍ യുവാവ് കടലില്‍ ചാടി മരിച്ചത് ഇന്ന് ആസ്പത്രിയിലേക്ക് പോകാനിരിക്കെ

www.utharadesam.com 2019-04-11 07:57 PM,
കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ നിന്നും യുവാവ് കടലില്‍ ചാടി മരിച്ചത് ഇന്ന് ആസ്പത്രിയിലേക്ക് പോകാനിരിക്കെ. നീര്‍ച്ചാല്‍ കിളിംഗാര്‍ നെടുഗളയിലെ എന്‍. ബാലകൃഷ്ണന്റെ മകന്‍ ഗംഗാധരന്‍ (39) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഗംഗാധരന്‍ വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് തിരിച്ചെത്തിയത്. ഇന്ന് വീണ്ടും ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പണമില്ലാത്തതിന്റെ മനോവിഷമത്തിലായിരുന്നു. അതിനിടെ ഭാര്യ ചികിത്സക്കായി പലരില്‍ നിന്നായി പണം വാങ്ങിച്ചിരുന്നു. കൂലിപ്പണി ചെയ്തിരുന്ന ഗംഗാധരന്‍ ഇന്നലെ രാവിലെ ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഉച്ചയോടെയാണ് സഞ്ചാരികളടക്കമുള്ളവര്‍ നോക്കിനില്‍ക്കെ ബേക്കല്‍ കോട്ടയില്‍ നിന്ന് കടലിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും തളങ്കര കോസ്റ്റല്‍ പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അമ്മ നിര്‍മ്മല കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. ഭാര്യ: സവിത. മക്കള്‍: പ്രണമ്യ, പ്രണവ്. സഹോദരങ്ങള്‍: രേഖ, വിനോദ് കുമാര്‍.Recent News
  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു