updated on:2019-04-11 08:19 PM
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

www.utharadesam.com 2019-04-11 08:19 PM,
കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എ.പീതാംബരന്‍, സജി.സി.ജോര്‍ജ്, ഏച്ചിലടുക്കത്തെ കെ.എം. സുരേഷ്, കല്യോട്ടെ കെ. അനില്‍കുമാര്‍, കുണ്ടംകുഴിയിലെ അശ്വിന്‍, ഏച്ചിലടുക്കം പിലാക്കത്തൊട്ടിലെ ശ്രീരാഗ്, കല്യോട്ട് കൂരാങ്കര റോഡിലെ ഗിജിന്‍, തന്നിത്തോട്ടെ എ. മുരളി, കണ്ണോത്തെ രഞ്ജിത് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും കോടതിയെ ധരിപ്പിച്ചു. അടുത്ത ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വെളിപ്പെടുത്തി. അതേ സമയം ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.Recent News
  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു