updated on:2019-04-12 08:01 PM
ആദൂര്‍ ആറ്റക്കോയ തങ്ങളുടെ മയ്യത്ത് ഖബറടക്കി

www.utharadesam.com 2019-04-12 08:01 PM,
ആദൂര്‍: പ്രമുഖ സൂഫിവര്യന്‍ ആദൂരിലെ സയ്യിദ് ആറ്റക്കോയ തങ്ങള്‍ എന്ന സയ്യിദ് ടി.വി. അബൂബക്കര്‍ അസ്സഖാഫ് (ആറ്റു തങ്ങള്‍ -82) അന്തരിച്ചു. ഇന്നലെ ഉച്ചക്ക് ആദൂരിലെ തായത്തെ വളപ്പ് വസതിയിലായിരുന്നു അന്ത്യം. എരുമാട് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹസന്‍ സഖാഫ് തങ്ങളുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍ തങ്ങളുടെ മകനാണ്. ഉമ്മ: കുഞ്ഞാറ്റബീവി. സഹോദരങ്ങള്‍: സയ്യിദ് ഉമ്പു തങ്ങള്‍ സഖാഫ് ആദൂര്‍, സയ്യിദത്ത് ഫാത്തിമ ബീവി ഉള്ളാള്‍(കുഞ്ഞിത്ത), സയ്യിദത്ത് ആമിന ബീവി (പൂവി), പരേതയായ സയ്യിദത്ത് നഫീസത്തുല്‍ മിസ്‌രിയ ബീവി മൊഗ്രാല്‍. മയ്യത്ത് ഇന്ന് രാവിലെ ആദൂര്‍ കെണിയം കണ്ടത്തില്‍ മറവ് ചെയ്തു. മരണ വിവരമറിഞ്ഞ് കേരള - കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മത, രാഷ്ട്രീയ, സാമൂഹ്യ നേതാക്കളടക്കം ആയിരങ്ങളാണ് ആദൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്നവര്‍ക്ക് ആശ്രയ കേന്ദ്രമായിരുന്നു ആറ്റുതങ്ങള്‍. ദിവസവും നിരവധി പേരാണ് അദ്ദേഹത്തെ കാണാനും സങ്കടങ്ങള്‍ പറയാനും ആദൂരിലെ വീട്ടിലെത്തിയിരുന്നത്. ലളിതമായ ജീവിതം നയിച്ചിരുന്ന ആറ്റു തങ്ങളുടെ ഉപദേശം തേടി പണ്ഡിതന്മാരടക്കം എത്താറുണ്ടായിരുന്നു.
നിര്യാണത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചനം അറിയിച്ചു. ആറ്റുതങ്ങളുമായി വലിയ ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കാന്തപുരം മലേഷ്യയില്‍ നിന്ന് അറിയിച്ചു.Recent News
  സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു

  കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി

  വോട്ടിംഗ് യന്ത്രത്തകരാറ്; മംഗല്‍പാടിയിലും മിയാപദവിലും വോട്ടര്‍മാര്‍ വലഞ്ഞു

  തീരദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര; വന്‍ സ്ത്രീ പങ്കാളിത്തം

  ഉച്ചവരെ കാസര്‍കോട്ടെ പോളിംഗ് 45 ശതമാനം; യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു

  അവധിയാഘോഷത്തിന്റെ ആഹ്ലാദം വിട്ടുമാറും മുമ്പെ റസീനയുടെ ദാരുണ മരണം

  കേരളം ബൂത്തിലേക്ക്

  സാബിത് വധക്കേസിന്റെ വിധി മെയ് 4ലേക്ക് മാറ്റി

  കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്കേറ്റു

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍