updated on:2019-04-13 07:19 PM
രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ അധോലോക സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

www.utharadesam.com 2019-04-13 07:19 PM,
കാസര്‍കോട്: നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയിലെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പിനുള്ള ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കേസില്‍ ഏഴുപ്രതികളെയാണ് പിടികൂടിയത്. സംഘം സഞ്ചരിച്ച ബൈക്കും തോക്കും കൊച്ചിയിലെത്തിച്ച ആലുവ സ്വദേശി അല്‍ത്താഫ് ഇന്നലെയാണ് അറസ്റ്റിലായത്. ആലുവ കോമ്പാറയിലെ ബിലാല്‍, കൊച്ചി കടവന്ത്രയിലെ വിപിന്‍ വര്‍ഗീസ് എന്നിവര്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍-കാസര്‍കോട് ഭാഗങ്ങളിലെ സംഘങ്ങള്‍ നേരത്തെ തന്നെ സഹകരിച്ചുപ്രവര്‍ത്തിക്കുകയാണ്.
കാസര്‍കോട് സംഘത്തിന് രവി പൂജാരിയുമായുള്ള ബന്ധം അറിയാവുന്നതിനാലാണ് പെരുമ്പാവൂര്‍ സംഘം കാസര്‍കോട് സ്വദേശികളെ ദൗത്യം ഏല്‍പ്പിച്ചത്.
കാസര്‍കോട്ടെ ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം കൊച്ചിയില്‍ വെടിവെപ്പ് നടത്താനുള്ള സംഘത്തെ തിരഞ്ഞെടുക്കുകയും പദ്ധതി നടപ്പാക്കുകയുമായിരുന്നു. പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാസംഘവുമായി ബന്ധമുള്ള ബിലാല്‍ മുഖേനയാണ് കാസര്‍കോട്ടെ സംഘം പദ്ധതി ആസൂത്രണം ചെയ്തത്. 50 ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെങ്കിലും കാസര്‍കോട്ടെ സംഘം നല്‍കിയത് 45,000 രൂപ മാത്രമാണ്. ഇതേച്ചൊല്ലി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അസ്വാരസ്യവുമുണ്ടായിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് കാസര്‍കോട്ടെ സംഘത്തെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചു.Recent News
  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു