updated on:2019-04-13 08:02 PM
പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് 15 പവന്‍ ആഭരണവും പണവും കവര്‍ന്നു

www.utharadesam.com 2019-04-13 08:02 PM,
കാസര്‍കോട്: അടുക്കത്ത് ബയലില്‍ പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണവും പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു.
അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രഭാത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരപ്പ സ്വദേശിനി റുഖിയയുടെ മുറിയിലാണ് കവര്‍ച്ച നടന്നത്. റുഖിയയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്.
റുഖിയ ഇന്നലെ രാവിലെ 6.30ഓടെ സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ വീട്ടില്‍ ജോലിക്ക് പോയിരുന്നു. മകള്‍ ഫാജിദ 10മണിയോടെ ക്വാര്‍ട്ടേഴ്‌സ് മുറി പൂട്ടി തയ്യല്‍ പരിശീലന ക്ലാസിന് പോയതായിരുന്നു. മറ്റൊരു മകള്‍ ഫൈറൂസ ബന്ധുവീട്ടിലായിരുന്നു. വൈകിട്ട് റുഖിയ എത്തിയപ്പോഴാണ് മുറിയുടെ വാതില്‍പ്പൂട്ട് പൊളിച്ച നിലയില്‍ കാണുന്നത്.
അകത്തെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. പുറത്തുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
കാസര്‍കോട് എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ വീട്ടിലെ സി.സി.ടിവിയില്‍ മോഷ്ടാവിന്റേത് എന്ന് കരുതുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് അന്വേഷണം.Recent News
  സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു

  കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി

  വോട്ടിംഗ് യന്ത്രത്തകരാറ്; മംഗല്‍പാടിയിലും മിയാപദവിലും വോട്ടര്‍മാര്‍ വലഞ്ഞു

  തീരദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര; വന്‍ സ്ത്രീ പങ്കാളിത്തം

  ഉച്ചവരെ കാസര്‍കോട്ടെ പോളിംഗ് 45 ശതമാനം; യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു

  അവധിയാഘോഷത്തിന്റെ ആഹ്ലാദം വിട്ടുമാറും മുമ്പെ റസീനയുടെ ദാരുണ മരണം

  കേരളം ബൂത്തിലേക്ക്

  സാബിത് വധക്കേസിന്റെ വിധി മെയ് 4ലേക്ക് മാറ്റി

  കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്കേറ്റു

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍