updated on:2019-04-14 07:10 PM
പാലക്കുന്നില്‍ ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് തളങ്കര സ്വദേശിയായ യുവാവ് മരിച്ചു

www.utharadesam.com 2019-04-14 07:10 PM,
ഉദുമ: ബുള്ളറ്റുകള്‍ കൂട്ടിയിടിച്ച് തളങ്കര കടവത്ത് സ്വദേശിയും കോട്ടിക്കുളത്ത് താമസക്കാരനുമായ സി.പി.എം. പ്രവര്‍ത്തകന്‍ മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസറാ(50)ണ് മരിച്ചത്. ഇന്നലെ രാത്രി 10.30മണിയോടെ പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ബുള്ളറ്റില്‍ കെ.എസ്.ടി.പി റോഡിലേക്ക് കയറുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാസറിനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം കോട്ടിക്കുളം ബ്രാഞ്ചംഗമാണ്. നേരത്തെ ഖത്തറിലായിരുന്നു. നാട്ടില്‍ വാഹന വ്യാപാരം നടത്തിവരികയായിരുന്നു. മംഗളൂരുവില്‍ നിന്ന് മയ്യത്ത് ഉച്ചയോടെ കോട്ടിക്കുളത്ത് കൊണ്ടുവരും. വൈകിട്ട് ഖബറടക്കും. ഭാര്യ: ഹാജറ. മക്കള്‍: നൗഷീന, നിഫാന, നൗഷീര്‍, നാഫിഖ്. മരുമകന്‍: നജീര്‍ പള്ളിക്കര തൊട്ടി. സഹോദരങ്ങള്‍: ഗഫൂര്‍, ബഷീര്‍, ബീവി, അസ്മ, പരേതനായ അബ്ദുല്ല.Recent News
  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു