updated on:2019-04-20 08:25 PM
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടികലാശം

www.utharadesam.com 2019-04-20 08:25 PM,
കാസര്‍കോട്: ഏപ്രില്‍ 23 ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് നാളെ കൊട്ടി കലാശമാകും. നാളെ വൈകിട്ട് ആറ് മണിയോടെയാണ് പ്രചാരണം അവസാനിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും കൊട്ടികലാശം നടത്തി കരുത്ത് തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സരിക്കുന്ന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍. ചൊവ്വാഴ്ച്ച രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെ നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷനും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളും പൂര്‍ത്തിയാക്കുന്ന തിരക്കില്‍ ഏര്‍പ്പെടുന്നതിനിടെ വോട്ടുറപ്പിക്കാനുള്ള അവസാന വട്ട പരിശ്രമത്തില്‍ സ്ഥാനാര്‍ത്ഥികളും സജീവമാണ്. ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് ഷോ നടത്തിയാണ് അവസാന വട്ട പ്രചരണത്തിന് കോപ്പുകൂട്ടുന്നത്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ ത്ഥി കെ.പി. സതീഷ് ചന്ദ്രന്‍, യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ ഇതിനോടകം തന്നെ എല്ലാ ഭാഗങ്ങളിലും പര്യടനം നടത്തിക്കഴിഞ്ഞു. അവസാനഘട്ട പര്യടനത്തിലാണ് സ്ഥാനാര്‍ത്ഥികളൊക്കെ. നാളെ വിവിധ ഭാഗങ്ങളില്‍ കലാശക്കൊട്ട് നടക്കും.



Recent News
  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു