updated on:2019-04-20 09:11 PM
ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍

www.utharadesam.com 2019-04-20 09:11 PM,
1. റായിഗഞ്ച് (പശ്ചിമ ബംഗാള്‍ )
2. ബെഗുസരായ് (ബീഹാര്‍ )
3. സഹാറന്പൂര്‍ (യു.പി)
4. ബെംഗളൂരു (സെന്‍ട്രല്‍)
5. തിരുവനന്തപുരം (കേരളം)
ഇതില്‍ 2 മണ്ഡലങ്ങള്‍ ഇന്ത്യയുടെ വടക്ക് ഭാഗത്തും 2 എണ്ണം ഏറ്റവും തെക്ക് ഭാഗത്തും ഒരെണ്ണം മധ്യ ഭാഗത്തുമാണ്. 543 മണ്ഡലങ്ങളില്‍ ഭൂരി ഭാഗം മണ്ഡലങ്ങള്‍ക്കുമുള്ള പൊതു സ്വഭാവം ഈ മണ്ഡലങ്ങള്‍ക്കുമുണ്ട്. ബി.ജെ.പി അനുകൂല വോട്ട് കൃത്യമായി ഏകീകരിക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ രണ്ടോ മൂന്നോ കഷ്ണങ്ങളായി മാറുന്നു എന്നതാണ്. ആദ്യമായി ബംഗാളിലെ റായിഗഞ്ച് മണ്ഡലം നോക്കാം. 13 തവണ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. പക്ഷേ 2014 ല്‍ സി.പി.എം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലിം ജയിച്ചു. 1634 വോട്ടിന്. സലീമിന് 317515 വോട്ട് കിട്ടിയപ്പോള്‍ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 315881 വോട്ടും ബി.ജെ.പി.ക്ക് 203131 വോട്ടും തൃണമൂലിന് 192698 വോട്ടും കിട്ടി. ഇത്തവണയത് ത്രിണമൂലല്ലാതെ ആരും ജയിക്കാം. അടുത്തത് ബേഗുസരായി. 2014ല്‍ ആദ്യമായിട്ടാണിവിടെ ബി.ജെ.പി ജയിച്ചത്. ബി.ജെ.പിയിലെ ധോലാ സിംഗ് 428227 വോട്ടും ആര്‍.ജെ.ഡി 369892വോട്ടും സി.പി.ഐ. സ്ഥാനാര്‍ത്ഥി 92639വോട്ടും നേടി. ഇത്തവണ ബി.ജെ.പി.ക്കായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാസഖ്യത്തിനായി ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസ്സനും മൂന്നാമനായി കനയ്യകുമാറുമുണ്ട്. കനയ്യ കുമാര്‍ മുന്‍ ജെ.എന്‍.യു പ്രസിഡണ്ടാണ്. 'ദേശദ്രോഹ' കുറ്റംചുമത്തപ്പെട്ട് ആസാദി മുദ്രാവാഖ്യ മുയര്‍ത്തി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട യുവാവ്. കനയ്യക്കായി ഇളക്കി മറിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. ആര് ജയിക്കുമെന്ന് പടച്ചോനറിയാം. നാലാമത്തേത് ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍.
2014ല്‍ ബി.ജെ.പി.യിലെ രാഘവ്‌ലഖന്‍പല്‍ 472909 വോട്ട് നേടി ജയിച്ച 50%ഹിന്ദുക്കളും 46% മുസ്ലിങ്ങളുമുള്ള മണ്ഡലം. അന്ന് കോണ്‍ഗ്രസിന്റെ ഇമ്രാന്‍മസൂദ് 407909 വോട്ടും ബി.എസ്.പി.യുടെ ജഗദിഷ് സിന്‍ഹ 235033 വോട്ടും എസ്.പി.യുടെ സഫറാന്‍മസൂദ് 52765 വോട്ടും നേടിയ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ്. ബി.ജെ.പി.യുടെ രാഘവ്‌ലഖന്‍പാലും കോണ്‍ഗ്രസിന്റെ ഇമ്രാന്‍ മസൂദും ബി.എസ്.പി.യുടെ ഫസലുല്‍ റഹ്മാനും. പ്രവചനാതീത മണ്ഡലം. നാലാമത്തേത് കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍. 2014ല്‍ ജയിച്ച ബി.ജെ.പി. യുടെ സിറ്റിംഗ് എം.പിയും അന്ന് തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പുറമെ സ്വതന്ത്രനായി പ്രകാശ് രാജ് എന്ന നടനും നിര്‍മാതാവും മത്സരിക്കുന്നു. പ്രകാശ് രാജ് ഗൗരി ലങ്കേഷ് വധത്തോടെ കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായാണ് ശ്രദ്ധിക്കപ്പെട്ടത്. അങ്ങനെ ബംഗളൂരു സെന്‍ട്രലും ഒരു ക്രിട്ടിക്കല്‍ മണ്ഡലമായി.
അവസാനത്തേത് തിരുവനന്തപുരം. കേരളമായതിനാല്‍ ഒരു മുഖവുര വേണ്ട? പല 'കളി'യും നടക്കുന്ന മണ്ഡലം. സിറ്റിംഗ് എം.പി ശശിതരൂരിന്റെ തോല്‍പിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞു വന്ന ബി.ജെ.പി. യിലെ കുമ്മനം രാജശേഖരനും എല്‍.ഡി.എഫിനായി എം.എല്‍.എ.യായ ദിവാകരനും മത്സരിക്കുന്നു. അവസാന ചിരി ആരുടെതെന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കണം! പറഞ്ഞു വരുന്നതിതാണ്: 2014ല്‍ 5 മണ്ഡലങ്ങളില്‍ ഉണ്ടായിരുന്ന അതേ സ്വഭാവം തന്നെയാണ് 2019ലും ഇതേ മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്നത്! ഒന്നുകില്‍ ത്രികോണ മത്സരം അല്ലെങ്കില്‍ചതുഷ്‌കോണ മത്സരം. അഞ്ചിടത്തും ബി.ജെ.പി അനുകൂല വോട്ടുകളേക്കാള്‍ കൂടുതല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളുണ്ടായിട്ടും അഞ്ചില്‍ മൂന്നിടത്ത് ബി.ജെ.പി.യും ഓരോന്ന് വീതം കോണ്‍ഗ്രസും സി.പി.എമ്മും ജയിച്ചപ്പോള്‍ 2019ല്‍ എന്താവും സംഭവിക്കുക? ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസ്സും നില നിര്‍ത്തുന്നതിനുമപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കനയ്യ കുമാറിന്റെയും പ്രകാശ് രാജിന്റെയും പ്രസക്തി കൂടി അടയാളപ്പെടുത്താനുണ്ട്. മാത്രമല്ല, ബി.ജെ.പി.ക്കായാലും സി.പി.എമ്മിനായാലും കോണ്‍ഗ്രസിനായാലും പാര്‍ട്ടിനയങ്ങള്‍ പൊളിച്ചടുക്കാനായി ഒരു ഗുണപാഠം ഈ തിരഞ്ഞെടുപ്പ് ഫലം ബാക്കി വെക്കും!Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍