updated on:2019-05-12 07:14 PM
ഉറക്കത്തിനിടെ ആറ് വയസുകാരന്‍ മരിച്ചു

www.utharadesam.com 2019-05-12 07:14 PM,
കാസര്‍കോട്: ഉറക്കത്തിനിടെ ആറ് വയസുകാരന്‍ മരിച്ചു. നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്തെ മുഹമ്മദ് ഷക്കീലിന്റെ മകന്‍ ലിബാനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണി വരെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ അത്താഴത്തിന് വിളിക്കണമെന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്ന ലിബാനെ പുലര്‍ച്ചെ ഉണര്‍ത്താന്‍ നോക്കിയപ്പോള്‍ മരിച്ച നിലയിലായിരുന്നു. യു.കെ.ജി. പാസായി ഒന്നാം ക്ലാസിലേക്ക് പോകാന്‍ രണ്ട് ദിവസം മുമ്പാണ് ചെമനാട് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയത്. നല്ല ചുറുചുറുക്കുള്ള കുട്ടിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. വിദേശത്തുള്ള മുഹമ്മദ് ഷക്കീല്‍ എത്തിയ ശേഷം ഇന്ന് രാത്രിയോടെ മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍