updated on:2019-05-13 07:28 PM
ഹോംനേഴ്‌സിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ വിചാരണ പുനരാരംഭിച്ചു

www.utharadesam.com 2019-05-13 07:28 PM,
കാസര്‍കോട്: ഹോംനേഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസിന്റെ വിചാരണ പുനരാരംഭിച്ചു. തൃക്കരിപ്പൂര്‍ ഒളവറ കാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകള്‍ സി. രജനി (34) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് ഇന്നുമുതല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ പുനരാരംഭിച്ചത്. ഈ കേസിന്റെ വിചാരണാ നടപടിക്രമങ്ങള്‍ നേരത്തേ കോടതിയില്‍ ആരംഭിച്ചിരുന്നുവെങ്കിലും രാസപരിശോധന റിപ്പോര്‍ട്ട് ലഭിക്കാതിരുന്നതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. രാസപരിശോധനാ ഫലം പിന്നീട് ലഭിച്ചതോടെയാണ് വീണ്ടും വിചാരണ തുടങ്ങുന്നത്. രജനിയെ കൊലപ്പെടുത്തിയ കേസില്‍ നീലേശ്വരം കോട്രച്ചാല്‍ സ്വദേശി പി. സതീഷ് (36) ആണ് ഒന്നാം പ്രതി. ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകര ചോലാം വയലിലെ ബെനഡിക് ജോണ്‍ എന്ന ബെന്നി (44) രണ്ടാം പ്രതിയാണ്. കൊല്ലപ്പെട്ട രജനി ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയിലെ ഹോം നേഴ്‌സായിരുന്നു. സതീഷും രജനിയും അടുപ്പത്തിലായതിനെ തുടര്‍ന്ന് ഇരുവരും ചെറുവത്തൂരിലെ ക്വര്‍ട്ടേര്‍സിലായിരുന്നു താമസം. ഭാര്യയും മകളുമുള്ള സതീഷ് ഇക്കാരണത്താല്‍ രജനിയെ വിവാഹം ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ സതീഷും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്ന് രജനി വാശിപിടിച്ചതോടെ പ്രകോപിതനായ സതീഷ് 2014 സെപ്തംബര്‍ 12ന് താമസ സ്ഥലമായ ചെറുവത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ടു ദിവസം ക്വാര്‍ട്ടേഴ്‌സിലെ ബാത്ത്‌റൂമില്‍ സൂക്ഷിച്ച മൃതദേഹം ബെനഡിക് ജോണിന്റെ ഓമിനിവാനില്‍ കയറ്റി നീലേശ്വരം കണിച്ചിറയില്‍ എത്തിക്കുകയും തെങ്ങിന്‍ തോപ്പില്‍ കുഴിച്ചു മൂടുകയുമായിരുന്നു. മകളെ കാണാനില്ലെന്ന പിതാവ് കണ്ണന്റെ പരാതിയില്‍ ചന്തേരപൊലീസ് കേസെടുക്കുകയും അന്നത്തെ നീലേശ്വരം സി.ഐ യു പ്രേമന്‍ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രജനി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്. കൊലപാതകം മറച്ചുവെച്ചതിനും സതീഷിനെ സഹായിച്ചതിനുമാണ് ബെനഡിക് ജോണിനെ കേസില്‍ പ്രതിചേര്‍ത്തത്.Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍