updated on:2019-05-14 05:29 PM
സി.എച്ച്. അഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

www.utharadesam.com 2019-05-14 05:29 PM,
കാഞ്ഞങ്ങാട്: പരപ്പയിലെ പൗരപ്രമുഖനും തോട്ടമുടമയുമായ ചിറമ്മല്‍ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി (78) അന്തരിച്ചു. നിലവില്‍ പരപ്പ ജുമാമസ്ജിദ് രക്ഷാധികാരിയാണ്. ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരപ്പ ഗവ. ഹൈസ്‌കൂളില്‍ പ്ലസ്ടു കൊണ്ടുവരാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അഹമ്മദ്കുഞ്ഞി ഹാജി പരപ്പയിലെ ആദ്യകാല വ്യാപാരികൂടിയാണ്. അര്‍ബന്‍ സഹകരണ ബാങ്ക് പരപ്പ ശാഖയുടെ സ്ഥാപക വൈസ് പ്രസിഡണ്ടാണ്. ഭാര്യ: ഖദീജ. മക്കള്‍: ഇല്ല്യാസ് (മലഞ്ചരക്ക് വ്യാപാരി), ഷാനവാസ്, ഷരീഫ് (ഇരുവരും ദുബായ്), ഖമറുന്നിസ. മരുമക്കള്‍: കെ.സി നൗഷാദ് മൊഗ്രാല്‍പുത്തൂര്‍, ഹസീന, ജംഷീന, സഫാന. സഹോദരങ്ങള്‍: സി.എച്ച്. അബ്ദുല്‍ ഖാദര്‍ ഹാജി കനകപ്പള്ളി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, പരേതരായ സി.എച്ച്. അന്തുഞ്ഞി ഹാജി പട്‌ളം, ആയിഷ നഫീസ.
ഖബറടക്കം പരപ്പ ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.
അഹമ്മദ്കുഞ്ഞി ഹാജിയോടുള്ള ആദരസൂചകമായി രാവിലെ 11മണിവരെ കടകള്‍ അടച്ച് പരപ്പയിലെ വ്യാപാരികള്‍ അനുശോചിച്ചു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍