updated on:2019-05-14 06:53 PM
മധൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം വയലില്‍; പൊലീസ് അന്വേഷണം തുടങ്ങി

www.utharadesam.com 2019-05-14 06:53 PM,
മധൂര്‍: മധൂര്‍ പറക്കില ഉളിയയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
മധൂര്‍ സായിബാബ മന്ദിരത്തിന് പിറക് വശത്തെ പ്രദീപ്കുമാര്‍(45) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ പറക്കില ഉളിയയിലെ ഭാര്യവീടിന് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ നിലയിലായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മരണം സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
രാമണ്ണഗട്ടി-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: നമിത. മകന്‍: അഭിലാഷ്. സഹോദരങ്ങള്‍: കിഷോര്‍, സുജാത, നിര്‍മ്മല, ഹേമലത.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍