updated on:2019-05-14 08:28 PM
ഹോംനേഴ്‌സ് കൊല്ലപ്പെട്ടകേസില്‍ പരാതിക്കാരനായ അച്ഛന്‍ മരണപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ട്

www.utharadesam.com 2019-05-14 08:28 PM,
കാസര്‍കോട്: ഹോംനേഴ്‌സിനെ കൊലപ്പെടുത്തിയ ശേഷം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചു മൂടിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതിയില്‍ ആരംഭിച്ചതോടെ പ്രധാന സാക്ഷിയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയെ ഉള്‍പ്പെടുത്തി. കൊല്ലപ്പെട്ട ഹോംനേഴ്‌സ് തൃക്കരിപ്പൂര്‍ ഒളവറ കാവിലങ്ങാട് കോളനിയിലെ സി. രജനി (34)യുടെ അമ്മ ജാനകിയെയാണ് പ്രധാന സാക്ഷിയാക്കി വിസ്തരിച്ചത്. ഈ കേസിലെ പരാതിക്കാരനും പ്രധാന സാക്ഷിയുമായിരുന്ന അഛന്‍ കണ്ണന്‍ മരണപ്പെട്ടതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇന്നലെയാണ് കേസിന്റെ വിചാരണ പുനരാരംഭിച്ചത്. പ്രതികളായ നീലേശ്വരം കോട്രച്ചാല്‍ സ്വദേശി പി. സതീഷ് (36), ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് വടകര ചോലോം വയലിലെ ബെനഡിക് ജോണ്‍ എന്ന ബെന്നി (44) എന്നിവരും വിചാരണവേളയില്‍ ഹാജരായി.
രാസപരിശോധനാഫലം ലഭിച്ചതോടെയാണ് മാറ്റിവെച്ച കൊലക്കേസിന്റെ വിചാരണ പുനരാരംഭിച്ചത്. അഛന്‍ കണ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രജനിയുടെ കൊലപാതകം സംബന്ധിച്ച് ചന്തേര പൊലീസ് കേസെടുത്തിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കണ്ണന്റെ മരണം സംഭവിച്ചത്.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍