updated on:2019-05-15 06:55 PM
പൊലീസിനെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍; വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തി

www.utharadesam.com 2019-05-15 06:55 PM,
മേല്‍പറമ്പ്: മണല്‍ കടത്തിയ കാര്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് മേല്‍പറമ്പ് പൊലീസ് ചെമ്പരിക്കയിലെ യുവാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്പരിക്കയിലെ ഷംസീറി(22)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ട് ചെമ്പരിക്കയില്‍ വെച്ച് മേല്‍പറമ്പ് പൊലീസ് നടത്തിയ പരിശോധനയില്‍ മണല്‍ കടത്ത് സംഘത്തിന്റെ കാര്‍ പിടികൂടിയിരുന്നു.
അതിനിടെ ഷംസീറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മണല്‍ പിടികൂടിയതിന്റെ പേരില്‍ കീഴൂരിലെ പൊലീസ് എയ്ഡ് പോസ്റ്റിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. അതിനിടെ ഷംസീര്‍ ഒരു സുഹൃത്തിന് തോക്ക് കാണിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ ഷംസീറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. മേല്‍പറമ്പ് എസ്.ഐ സഞ്ജയ്കുമാര്‍, അഡീ. എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍