updated on:2019-05-15 07:10 PM
പെരിയ ഇരട്ടക്കൊല; അറസ്റ്റിലായ സി.പി.എം ഏരിയാ സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും ജാമ്യം

www.utharadesam.com 2019-05-15 07:10 PM,
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊല പ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എം ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മജിസ്‌ട്രേറ്റ് വിദ്യാധരന്‍ ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കും ആള്‍ ജാമ്യത്തിലുമാണ് ഇരുവരേയും വിട്ടത്.
കൊലയ്ക്കു ശേഷം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നശിപ്പിക്കാനുള്‍പ്പ ടെയുള്ള കാര്യങ്ങള്‍ ചെയ്തത് മണികണ്ഠന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഐ.പി.സി 212 മറ്റ് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിക്കല്‍, ഐ.പി.സി 201 തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
ഇതോടെ പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികളില്‍ പതിമൂന്ന് പേരും അറസ്റ്റിലായി. ഒരാള്‍ ഗള്‍ഫില്‍ കടന്നിട്ടുണ്ട്.
ഫെബ്രുവരി 17നു രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ ക ല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയത്.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍