updated on:2019-05-15 07:28 PM
യാത്രക്കിടെ സ്‌കൂട്ടറിന്റെ ടയര്‍ ഊരിതെറിച്ചു; യുവാവിന് പരിക്ക്

www.utharadesam.com 2019-05-15 07:28 PM,
വിദ്യാനഗര്‍: സര്‍വ്വീസ് കഴിഞ്ഞ് ഷോറുമില്‍ നിന്ന് എടുത്ത് യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ ഊരിതെറിച്ച് യുവാവിന് പരിക്കേറ്റു. ചെങ്കള തൈവളപ്പിലെ അബ്ദുല്‍ റഹ്മാ (19) നാണ് പരിക്കേറ്റത്. ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ നായന്മാര്‍മൂല പാണലത്തിന് സമീപമാണ് അപകടം. അബ്ദുല്‍ റഹ്മാന്‍ നുള്ളിപ്പാടിയിലെ ഷോറൂമില്‍ നിന്നും സര്‍വ്വീസ് കഴിഞ്ഞ ശേഷം സ്‌കൂട്ടര്‍ എടുത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പിറക് വശത്തെ ടയറാണ് ഊരിതെറിച്ചത്. ഈ സമയം റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സര്‍വ്വീസ് നടത്തുമ്പോള്‍ ടയറിന്റെ ബോള്‍ട്ട് മുറുക്കാത്തതാണ് അപകട കാരണമെന്ന് ആസ്പത്രിയില്‍ കഴിയുന്ന അബ്ദുല്‍റഹ്മാന്‍ പരാതിപ്പെട്ടു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍