updated on:2019-05-16 06:33 PM
ബീജന്തടുക്കയിലെ പെട്രോള്‍ പമ്പില്‍ മോഷണം

www.utharadesam.com 2019-05-16 06:33 PM,
ബദിയടുക്ക: ബീജന്തടുക്കയിലെ പെട്രോള്‍ പമ്പില്‍ മോഷണം. മുസ്‌ലിം ലീഗ് നേതാവ് മൂസാബി ചെര്‍ക്കളയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിലാണ് മോഷണം നടന്നത്. ഓഫീസ് മുറിയുടെ മുന്‍ ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. അകത്തെ മേശ വലിപ്പിന്റെ പൂട്ട് പൊളിച്ചാണ് പണം മോഷ്ടിച്ചത്. നാലായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ പെട്രോള്‍ പമ്പ് അടച്ചതായിരുന്നു. ഇന്ന് രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജനുവരി 5നും ഈ പെട്രോള്‍ പമ്പില്‍ മോഷണം നടന്നിരുന്നു. അന്ന് 24,000 രൂപയടങ്ങിയ ലോക്കര്‍ ഇളക്കിക്കൊണ്ട് പോകുകയായിരുന്നു. പൊലീസ് അന്വേഷണത്തിനിടെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ഗയിലെ ഒരു വെള്ളക്കെട്ടില്‍ ലോക്കര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍