updated on:2019-05-19 07:39 PM
സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

www.utharadesam.com 2019-05-19 07:39 PM,
കാസര്‍കോട്: ചൂരി മിപ്പുഗിരിയിലെ സാബിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടുള്ള വിധിക്കെതിരെ ഹൈക്കോടതിയില്‍ ഒരാഴ്ച്ചക്കകം അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ നിയമവൃത്തങ്ങളുമായി സാബിത്തിന്റെ കുടുംബം ചര്‍ച്ച നടത്തി. സാബിത്ത് വധക്കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ വീഴ്ചകള്‍ മാത്രം മുന്‍നിര്‍ത്തി പ്രതികളെ വെറുതെ വിടുന്നതിന് സാധൂകരണമില്ലെന്നാണ് കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ മുഹമ്മദ് പറയുന്നത്. ദൃക്‌സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നും അതിനെ ആധാരമാക്കി പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി വിധി ന്യായത്തില്‍ ചൂണ്ടികാണിക്കുന്നത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. കോടതി വിധിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയെന്ന് അഡ്വ. മുഹമ്മദ് വ്യക്തമാക്കി. ഒന്നാം പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാം പ്രതിയെ 10 വര്‍ഷം മുമ്പ് തന്നെ ദൃക്‌സാക്ഷിക്ക് അറിയാമെന്നതു കൊണ്ട് രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി നിഗമനത്തിലെത്തിയിരുന്നു.
തെളിവുകള്‍ ശരിയായി അപഗ്രഥിച്ചില്ലെന്നും പൊലീസിന്റെ വീഴ്ച മാത്രം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ടത് ശരിയല്ലെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാബിത്ത് വധക്കേസിലെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹാരിസ് ചൂരിയും വ്യക്തമാക്കി. അസ്ഹര്‍, റിഷാദ്, സിനാന്‍ തുടങ്ങി മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വിട്ടയച്ചതിനെ തുടര്‍ന്ന് സാബിത്ത് വധക്കേസില്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായ വീഴ്ചയാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്നാണ് വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും പ്രതികളെ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കി ശിക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് തുടരുകയെന്നും ആക്ഷന്‍ കമ്മിറ്റി വിശദീകരിച്ചു.



Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്