updated on:2019-05-27 06:56 PM
സ്‌കൂട്ടറില്‍ പത്ര വിതരണം ചെയ്യുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

www.utharadesam.com 2019-05-27 06:56 PM,
ഉദുമ: സ്‌കൂട്ടറില്‍ പത്ര വിതരണം ചെയ്യുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു. പനയാല്‍ കാട്ടിയടുക്കത്തെ നാരായണന്റെ മകന്‍ രതീഷാണ് (28) മരിച്ചത്.
ഇന്ന് രാവിലെ 7മണിയോടെ കുണിയ ദേശീയപാതയിലായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണിയ ഭാഗത്ത് പത്രവിതരണം നടത്തി വരികയായിരുന്നു രതീഷ്. കബഡി താരമായിരുന്നു. ഡി.വൈ.എഫ്.ഐയുടെയും ഫ്രണ്ട്‌സ് ചെഗുവേര ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. എസ്.എഫ്.ഐ മുന്‍ ഉദുമ ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. കാട്ടിയടുക്കം യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അമ്മ: ശാരദ. ഭാര്യ: നീതു. മകന്‍: നിഹാന്‍. സഹോദരങ്ങള്‍: രഞ്ജിത്, രാഹുല്‍.



Recent News
  കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി

  ദിനേശ് മഠപ്പുര അന്തരിച്ചു

  കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

  ബുള്ളറ്റിലെത്തിയ സംഘത്തിന്റെ കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു

  തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

  കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

  വലയില്‍ കുടുങ്ങി മരണത്തോടടുത്ത കടലാമയ്ക്ക് യുവാക്കള്‍ നല്‍കിയത് പുതുജീവന്‍

  വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

  പൊലീസ് കസ്റ്റഡിയില്‍ തുരുമ്പെടുക്കുന്ന വാഹനങ്ങളില്‍ കൊതുകുകള്‍ പെരുകുന്നു

  ശാപമോക്ഷം കാത്ത് ബദിയടുക്ക ടൗണ്‍ ഹാള്‍ കെട്ടിടം

  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്