updated on:2019-06-08 07:16 PM
ഡങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ ആസ്പത്രിയില്‍; ഒരാള്‍ക്ക് മലേറിയ

www.utharadesam.com 2019-06-08 07:16 PM,
കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് രണ്ടുപേരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മലേറിയ ബാധിച്ച് ഒരാളും ചികിത്സയിലാണ്. കോട്ടൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്. കരിവേടകം സ്വദേശിയാണ് മലേറിയ ബാധിച്ച് ചികിത്സയിലുള്ളത്. പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ തിങ്കളാഴ്ച്ച മുതല്‍ പ്രത്യേക പനി ക്ലിനിക്ക് തുടങ്ങുമെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഗീത ഗുരുദാസ് ഉത്തരദേശത്തോട് പറഞ്ഞു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക കിടത്തി ചികിത്സ നല്‍കും. കൊതുകുവലയും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തും ആവശ്യമായ മരുന്നുകള്‍ തയ്യാറായിട്ടുണ്ട്. പനിബാധിച്ചവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഡങ്കിപനി ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നഗരസഭയുടെ ചില ഉള്‍ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച നിലയിലാണ്. മഴയില്‍ ഈ മാലിന്യങ്ങള്‍ കുതിര്‍ന്ന് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയേറെയാണ്.



Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും