updated on:2019-06-09 06:38 PM
മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

www.utharadesam.com 2019-06-09 06:38 PM,
കാഞ്ഞങ്ങാട്: മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ത്രിഭുവനയില്‍ ജ്യോതി(48), ജയന്തി(43) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇതോടെ പ്രതികളായ സ്ത്രീകള്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജയിലില്‍ കഴിയേണ്ടിവരും.
കഴിഞ്ഞ ഏപ്രില്‍ 27നാണ് രണ്ടുപേരെയും ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ക്ഷേത്രപരിസരത്ത് നിന്നും വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലാണ് ജ്യോതിയെയും ജയന്തിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുസ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേളോത്ത് ശ്രീ ഭദ്രകാളിക്കാവ് പരിസരത്ത് നിന്ന് മറ്റൊരു വീട്ടമ്മയുടെ സ്വര്‍ണമാലയും ഇവര്‍ കവര്‍ന്നതായി വ്യക്തമായി. ഹൊസ്ദുര്‍ഗിലെ കേസില്‍ റിമാണ്ടിലായിരുന്ന സ്ത്രീകളെ അമ്പലത്തറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കാസര്‍കോട് ജില്ലക്കകത്തും പുറത്തും നിരവധി മോഷണങ്ങള്‍ ജ്യോതിയും ജയന്തിയും നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തമിഴ് സ്ത്രീകളുടെ ജീവിത പശ്ചാത്തലം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ആഡംബര വീടുകളുള്ളതായും മക്കള്‍ കൊടൈക്കനാലിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മോഷണം നടത്തുന്നതിനിടെ പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടുന്നതിന് ഏത് മാര്‍ഗവും തമിഴ് സ്ത്രീകള്‍ സ്വീകരിക്കാറുണ്ട്.Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും