updated on:2019-06-09 06:59 PM
തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ് പ്രതിയെ തെളിവെടുപ്പിന് കാസര്‍കോട്ട് കൊണ്ടുവന്നു; 17 പവന്‍ സ്വര്‍ണം കണ്ടെടുത്തു

www.utharadesam.com 2019-06-09 06:59 PM,
കാസര്‍കോട്: തൃക്കരിപ്പൂരില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. ബീരിച്ചേരി ജി.എല്‍.പി സ്‌കൂളിന് സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം. ഷാഹുല്‍ ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്നും കവര്‍ന്ന 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ ബീരിച്ചേരിയിലെ എന്‍.പി മുഹമ്മദ് ഫര്‍സാനെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രതിയുടെ സഹായത്തോടെ 17 പവന്‍ സ്വര്‍ണം കാസര്‍കോട്ടുനിന്ന് പൊലീസ് കണ്ടെടുത്തു. ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്ന് 22 പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
ഫര്‍സാന്‍ കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരന് വിറ്റ 17 പവന്‍ സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതിയെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ സ്വര്‍ണം എവിടെ വില്‍പ്പന നടത്തിയെന്നതുസംബന്ധിച്ച് വിവരം ലഭിക്കുകയായിരുന്നു. ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാഹുല്‍ ഹമീദ് ഹാജിയും ഭാര്യ എന്‍.പി കുഞ്ഞാമിനയും മാത്രമാണ് വീട്ടില്‍ താമസം. കിടപ്പു മുറിയോടു ചേര്‍ന്നു പ്രത്യേകം അറയില്‍ സൂക്ഷിച്ച 22 പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റൊരു മുറിയിലെ അലമാരയില്‍ നിന്നു 25,000 രൂപയുമാണ് കവര്‍ന്നത്. ബന്ധുവായ മുഹമ്മദ് ഫര്‍സാന്‍ ഈ വീടുമായി ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതോടെയാണ് പ്രതി ആരാണെന്നതുസംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്.
സ്വര്‍ണം കവര്‍ന്നത് എപ്പോഴാണെന്നതിനെക്കുറിച്ചു വീട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്നില്ല. പണത്തിന്റെ ആവശ്യത്തിനായി അലമാര തുറന്നപ്പോള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സ്വര്‍ണം സൂക്ഷിച്ച പ്രത്യേക അറ കൂടി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയെന്ന് വ്യക്തമായത്.Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും