updated on:2019-06-09 07:19 PM
കാസര്‍കോട് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് മരിച്ച നിലയില്‍

www.utharadesam.com 2019-06-09 07:19 PM,
കാസര്‍കോട്: തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയായ സബ് ഇന്‍സ്‌പെക്ടറെ മലപ്പുറം എം.എസ്.പി. ഫാമിലി ക്വാര്‍ട്ടേഴ്‌സിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറും ഹൊന്നമൂലയിലെ പരേതരായ നാരായണ പൂജാരിയുടെയും ലീലാവതിയുടെയും മകനുമായ കമലാക്ഷ(53)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ തൊട്ടടുത്ത് താമസിക്കുന്ന പൊലീസുകാരനാണ് കമലാക്ഷയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ മലപ്പുറം താലൂക്ക് ആസ്പത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് മരണ കാരണമെന്ന് കരുതുന്നു. പ്രമേഹത്തിനും അമിത രക്ത സമ്മര്‍ദ്ദത്തിനും നേരത്തെ ചികിത്സതേടിയിരുന്നു. 30നാണ് കമലാക്ഷ അവസാനമായി ഹൊന്നമൂലയിലെ വീട്ടില്‍ വന്ന് മടങ്ങിയത്. 12 ന് ബുധനാഴ്ച വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. അതിനിടയിലാണ് മരണം. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ശശികല, പത്മിനി, രഘുരാമ, തുളസി, സുരേഖ (അധ്യാപിക, ടൗണ്‍ യു.പി.സ്‌കൂള്‍), പരേതരായ രാജു, ദത്താത്രയ, ശരത് കുമാര്‍, മധുസൂദനന്‍. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ മലപ്പുറത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം രാത്രിയോടെ നാട്ടില്‍ കൊണ്ട് വന്ന് സംസ്‌കരിക്കും.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി