updated on:2019-06-11 06:31 PM
കാര്‍ യാത്രക്കാരായ വോര്‍ക്കാടി സ്വദേശികളെ അക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമം

www.utharadesam.com 2019-06-11 06:31 PM,
കുമ്പള: വോര്‍ക്കാടി സ്വദേശികളായ കാര്‍ യാത്രക്കാരെ അക്രമിച്ച് പണം കൊള്ളയടിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. മടവൂര്‍ മഖാമില്‍ പോയി കാറില്‍ മടങ്ങിവരികയായിരുന്ന വോര്‍ക്കാടി സ്വദേശികളായ അഞ്ചുപേരെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം അക്രമിച്ച് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ ചൗക്കിയില്‍ വെച്ചാണ് സംഭവമെന്ന് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ചെമനാട് പാലത്തിന് സമീപം വെച്ച് വോര്‍ക്കാടി സ്വദേശികള്‍ മുഖം കഴുകാനായി കാര്‍ നിര്‍ത്തിയിരുന്നു. അതിനിടെ മറ്റൊരു കാറിലെത്തിയ സംഘം സംസാരിച്ചിരുന്നുവത്രെ. പിന്നീട് ഈ കാര്‍ തങ്ങളുടെ കാറിനെ പിന്തുടരുന്നതായി കണ്ട് വോര്‍ക്കാടി സ്വദേശികള്‍ ചില സുഹൃത്തുക്കളെ വിളിച്ച് കാര്യമറിയിക്കുകയും പൊലീസില്‍ വിവരം അറിയിക്കണമെന്നും പറഞ്ഞു. അതിനിടയിലാണ് ചൗക്കിയില്‍ വെച്ച് ഇവരുടെ കാര്‍ തടഞ്ഞത്.
അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നാലുപേര്‍ ഓടി രക്ഷപ്പെട്ടു. സംഘത്തിന്റെ പിടിയിലായ കോളിയൂര്‍പദവിലെ ജാബിറി(17)നെ കാറിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. അതിനിടെ മൂന്ന് ഫോണുകള്‍ തട്ടിയെടുത്തു. ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ വാഹനം സംഭവസ്ഥലത്തെത്തിയതോടെ അക്രമിസംഘം കാറില്‍ കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ജാബിര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. റിട്‌സ് കാറിലെത്തിയ സംഘമാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. മറ്റൊരു കാറും ഒപ്പമുണ്ടായിരുന്നതായി സംശയിക്കുന്നു.
സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും