updated on:2019-06-11 07:24 PM
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കളുടെ പിതാവ് ഹൃദയാഘാതംമൂലം മരിച്ചു

www.utharadesam.com 2019-06-11 07:24 PM,
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടുമക്കളുള്ള ബെള്ളൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. ബെള്ളൂര്‍ കക്കബെട്ടുവിലെ ഗണേശ് റാവു (60) വാണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. ഗണേശ് റാവുവിന്റെ 22 വയസുള്ള മകള്‍ സൗമ്യയും 18 വയസുള്ള മകന്‍ അരുണ്‍കുമാറും ജന്മനാ കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലാണ്.
ഇരുവരും ബെള്ളൂര്‍ പഞ്ചായത്തിലെ ആറാംവാര്‍ഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഗണേശ് റാവുവിന് കൂലിപ്പണി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇരുവരേയും പരിചരിക്കാനും ഗണേശ് റാവു സമയം കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ട് മരിച്ചത്. ഗണേശ് റാവു മരിച്ചതോടെ കുടുംബം അനാഥരായിരിക്കുകയാണ്. സുമിത്രയാണ് ഭാര്യ.



Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും