updated on:2019-06-11 07:44 PM
വിദ്യാര്‍ത്ഥിനിയെ അശ്ലീലചേഷ്ടകള്‍ കാണിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിന തടവ്

www.utharadesam.com 2019-06-11 07:44 PM,
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അശ്ലീല ചേഷ്ടകള്‍ കാണിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 5 വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേളൂര്‍ നായ്ക്കയത്തെ കുറുവാട്ടില്‍ സി. സുധീഷിനെ(29) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതി ജഡ്ജ് പി.എസ് ശശികുമാര്‍ രണ്ടുവകുപ്പുകളിലായി ശിക്ഷിച്ചത്. 354 (എ2) വകുപ്പ് പ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപയുമാണ് പിഴ. 509 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം കഠിന തടവും 5000 രൂപ പിഴയും. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും.
പിഴയടക്കുകയാണെങ്കില്‍ ഈ തുക പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2015 നവംബര്‍ 30 ന് രാവിലെ 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവം കാണാന്‍ പോകുകയായിരുന്നു 17 കാരിയായ പെണ്‍കുട്ടി.
പുതിയകോട്ട റോഡരികിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ അതുവഴി ഓട്ടോയുമായി വന്ന സുധീഷ് തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ഹൊസ്ദുര്‍ഗ് എസ്.ഐ പി.വി ശിവദാസനാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരടക്കം 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി