updated on:2019-06-12 08:07 PM
കൂറ്റന്‍ മരം വീണ് ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി

www.utharadesam.com 2019-06-12 08:07 PM,
കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സി.പി.സി.ആര്‍.ഐ ഗസ്റ്റ് ഹൗസിന് സമീപം ദേശീയപാതയില്‍ കുറ്റന്‍ മരം കടപുഴകി വീണ് രണ്ടുമണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മരം വീണത്. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം മുടങ്ങുകയായിരുന്നു. സമീപത്തെ യുവാക്കളും കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ഏറെ പരിശ്രമിച്ചാണ് റോഡില്‍ നിന്ന് മരം മുറിച്ചുനീക്കിയത്. മരം വീണതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ ഉള്‍വഴിയിലൂടെയാണ് പോയത്. വലിയ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. മരം മുറിച്ചുനീക്കിയശേഷം ഗതാഗതം പുനസ്ഥാപിച്ചു.



Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും