updated on:2019-06-12 08:27 PM
ഷാഫി പുളിക്കൂര്‍ അന്തരിച്ചു

www.utharadesam.com 2019-06-12 08:27 PM,
ഷിരിബാഗിലു: പുളിക്കൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി മുന്‍ സെക്രട്ടറിയും മധൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന ഷാഫി പുളിക്കൂര്‍ (47) അന്തരിച്ചു. രണ്ട് മാസം മുമ്പ് യു.എ.ഇ. സന്ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ് ബോധരഹിതനായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാഫിയെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചുവെങ്കിലും അസുഖം ഭേദമായില്ല. ഇന്നലെ രാത്രി പുളിക്കൂര്‍ പള്ളത്തെ വീട്ടിലായിരുന്നു അന്ത്യം. മധൂര്‍ പഞ്ചായത്തിന്റെയും വിശിഷ്യാ പുളിക്കൂര്‍ പ്രദേശത്തിന്റെയും വികസനത്തിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ച വ്യക്തികളിലൊരാളാണ്. പഞ്ചായത്ത് അംഗമെന്ന നിലയില്‍ വാര്‍ഡിലെ ഓരോ അംഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഓടി നടന്നിരുന്ന ഷാഫി എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. സാമൂഹ്യ, കലാ, കായിക രംഗങ്ങളിലും സജീവമായിരുന്നു. പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുളിക്കൂര്‍ പള്ളത്തെ പരേതനായ മൊയ്തീന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: ഫൗസിയ ബോവിക്കാനം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ പള്ളം, യൂസുഫ് പള്ളം, എം.പി.ഉമര്‍, ബീഫാത്തിമ. മയ്യത്ത് പുളിക്കൂര്‍ ഖിളര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി