updated on:2019-07-07 07:30 PM
ചെര്‍ക്കള-ബദിയടുക്ക റോഡില്‍ കൂറ്റന്‍ അക്കേഷ്യാമരം കടപുഴകി വീണു; മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

www.utharadesam.com 2019-07-07 07:30 PM,
ബദിയടുക്ക: ചെര്‍ക്കള-ബദിയടുക്ക റോഡിലെ ചേടിക്കാനയില്‍ കൂറ്റന്‍ അക്കേഷ്യാമരം കടപുഴകിവീണു. ഇന്ന് രാവിലെ 6 മണിയോടെ ശക്തമായ കാറ്റിലാണ് മരം കടപുഴകിവീണത്. മൂന്ന് വൈദ്യുതി തൂണുകള്‍ മരം വീണ് തകരുകയും വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയും ചെയ്തു. സമീപത്തെ 150 ഓളം കുടുംബങ്ങളിലെ വൈദ്യുതി ബന്ധം ഇതേ തുടര്‍ന്ന് താറുമാറായി. അതിരാവിലെയായതിനാല്‍ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കുറവായത് ദുരന്തം വഴിമാറാന്‍ കാരണമായി. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. വാഹനങ്ങള്‍ ചെടേക്കാല്‍-അടിമ്പായി-ബീജന്തടുക്ക വഴി തിരിച്ചുവിടുകയായിരുന്നു. ഫയര്‍ഫോഴ്‌സ്, പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു നീക്കിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. ചേടിക്കാനയില്‍ അപകടഭീഷണിയുയര്‍ത്തിയ മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ചേടിക്കാന, മായിലങ്കോട്, ബീജന്തടുക്ക ഭാഗങ്ങളില്‍ റോഡരികില്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണുള്ളത്. ഈ മരങ്ങള്‍ എത്രയും വേഗം മുറിച്ചുമാറ്റി അപകടസാഹചര്യം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍