updated on:2019-07-08 07:49 PM
നീലേശ്വരത്തെ ക്ഷേത്ര കവര്‍ച്ച; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

www.utharadesam.com 2019-07-08 07:49 PM,
കാഞ്ഞങ്ങാട്: നീലേശ്വരം പാലക്കാട്ട് ചീര്‍മ്മക്കാവ് കുരുംബ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഘത്തെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു. 15 പവന്‍ വരുന്ന തിരുവാഭരണം, കാല്‍കിലോ വെള്ളിയാഭരണങ്ങള്‍, താളിയോല ഗ്രന്ഥങ്ങള്‍ എന്നിവ കവര്‍ന്ന സംഭവത്തില്‍ മൂന്ന് പേരെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തു. നീലേശ്വരം ചെറപ്പുറത്തെ പ്രഭാകരന്‍ (38), പ്രകാശന്‍ (40), കൊല്ലം സ്വദേശി ദീപക് (34) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലായ തെക്കെക്കാവിന് സമീപത്തെ കലവറയില്‍ ഇരുമ്പ് പെട്ടിയിലാക്കിയാണ് ആഭരണങ്ങളും താളിയോല ഗ്രന്ഥവും സൂക്ഷിച്ചിരുന്നത്. ക്ഷേത്ര സ്ഥാനികരായ ആയത്താരുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കലവറയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഭജന കഴിഞ്ഞ് രാത്രി പത്തരയോടെയാണ് ക്ഷേത്രം പൂട്ടിയത്. ശനിയാഴ്ച രാത്രി വിളക്കുവെക്കാനായി തുറന്നപ്പോഴാണ് മുറിയുടെ വാതിലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
അറസ്റ്റിലായ പ്രഭാകരന്‍ ഇതേ ക്ഷേത്രത്തില്‍ നേരത്തെ കൂട്ടായിക്കാരനായിരുന്നു. ആദൂരിലെ ഒരു മരക്കടത്ത് കേസില്‍ കണ്ണൂര്‍ ജയിലില്‍ റിമാണ്ടില്‍ കഴിഞ്ഞിരുന്നു. അറസ്റ്റിലായ ദീപകും ഇതേ സമയത്ത് ജയിലിലുണ്ടായിരുന്നു. ഇവിടെ വെച്ചാണ് പരിചയപ്പെട്ടത്. കവര്‍ച്ച ആസൂത്രണം ചെയ്തതും ജയിലില്‍ വെച്ചാണ്.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍