updated on:2019-07-08 08:21 PM
കൈപിടിക്കാന്‍ അവരെത്തി; മഹിളാ മന്ദിരത്തിലെ 4 യുവതികള്‍ സുമംഗലികളായി

www.utharadesam.com 2019-07-08 08:21 PM,
കാസര്‍കോട്: കല്യാണ വീട് പോലെ അണിയിച്ചൊരുക്കിയ പരവനടുക്കം മഹിളാ മന്ദിരത്തിന്റെ അകത്തളത്തില്‍ നീലയും ചുവപ്പും നിറങ്ങളിലുള്ള ചോളി ധരിച്ച്, സ്വര്‍ണ്ണമാലയും വളയും അണിഞ്ഞ്, മുല്ലപ്പൂ ചൂടി, കൈയ്യിലെ മൈലാഞ്ചിച്ചോപ്പില്‍ കണ്ണും നട്ട് അവര്‍ ഇരുന്നു; ദിവ്യയും ഉഷയും ലീലാവതിയും സന്ധ്യയും. ഉഷയ്ക്ക് ഇത്തിരി നാണമുണ്ടായിരുന്നു. സെല്‍ഫിയെടുക്കാന്‍ മൊബൈല്‍ ഫോണ്‍ നീട്ടി വന്നവര്‍ക്ക് മുന്നില്‍ ദിവ്യയും സന്ധ്യയും ചിരിച്ച് പോസ് ചെയ്തു. ലീലാവതി എന്തൊക്കെയോ ഓര്‍ത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മഹിളാ മന്ദിരത്തില്‍ നാല് പേരുടെയും മെഹന്തികല്യാണമായിരുന്നു. നേതാക്കളുടെയും സാംസ്‌കാരിക -മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം തന്നെയായിരുന്നു മെഹന്തികല്യാണം. അനുമോദന ചടങ്ങുമുണ്ടായിരുന്നു. കേക്ക് മുറിച്ച്, പാട്ടുപാടി, ഭക്ഷണം കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.
ഇന്ന് രാവിലെ 11.30 ഓടെ പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നാല്‍വരും കതിര്‍മണ്ഡപത്തെ സാക്ഷിയാക്കി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. എല്ലാത്തിനും നേതൃത്വം വഹിച്ച് കാരണവരെപോലെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടിയും ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദറും ഉണ്ടായിരുന്നു. ഉഷയെ കോഴിക്കോട് വളയം ഭൂമിവാതുക്കല്‍ അരയാക്കണ്ടി വീട്ടില്‍ ജിജിലേഷ് എ.കെ.യും ലീലാവതിയെ പെരിയ നടുവോട്ട് പാറ ചാലടുക്കം വീട്ടില്‍ മണികണ്ഠന്‍ കെ യും ദിവ്യയെ വട്ടംതട്ട എരിഞ്ഞിപ്പുഴ വീട്ടില്‍ ഹരിശ്ചന്ദ്രനും സന്ധ്യയെ പെരുമ്പള കോളിയടുക്കം സതീഷ് കുമാറുമാണ് ജീവിത സഖിയാക്കിയത്. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു തുടങ്ങിയവര്‍ വധൂവരന്മാര്‍ക്ക് ആശംസ നേരാനെത്തി. 500 പേര്‍ക്ക് വിവാഹ സദ്യ ഒരുക്കിയിരുന്നു. ഓരോ വധുവിനും സ്വര്‍ണ്ണം അടക്കം വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ ഓരോ ലക്ഷം വീതം രൂപക്ക് പുറമെ കാസര്‍കോട്ടെ ഐവ സില്‍ക്‌സ് വസ്ത്രങ്ങളും ചെമനാട് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റും ഐ.സി.ഡി.എസും വസ്ത്രങ്ങളും മറ്റും നല്‍കി സഹായിച്ചു. പ്രിയദര്‍ശിനി പരവനടുക്കം, യുണൈറ്റഡ് പരവനടുക്കം, ചാലഞ്ചേഴ്‌സ് അഞ്ചങ്ങാടി, ഗ്രീന്‍സ്റ്റാര്‍ പരവനടുക്കം തുടങ്ങിയ സംഘടനകളും സഹായവുമായി എത്തി.
ആഘോഷം പൊലിപ്പിക്കാന്‍ ഇടം കൂട്ടായ്മ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയിരുന്നു.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍