updated on:2019-07-09 06:36 PM
രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; രണ്ട് പ്രതികള്‍ അറസ്റ്റില്‍

www.utharadesam.com 2019-07-09 06:36 PM,
ബന്തിയോട്: മേര്‍ക്കളയില്‍ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപ്രതികളെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജീവന്‍ വലിയവളപ്പ്, എസ്.ഐ എ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മേര്‍ക്കള മണ്ടേക്കാപ്പിലെ മുഹമ്മദ് അഫ്‌സല്‍ (19), ഉമറുല്‍ ഫാറൂഖ് (20) എന്നിവരാണ് അറസ്റ്റിലായത്. രണ്ടാഴ്ചമുമ്പ് മേര്‍ക്കളയിലെ സുഹ്‌റയുടെ വീട്ടില്‍ നിന്ന് 17,000 രൂപയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നതുള്‍പ്പെടെ രണ്ടുകേസുകളിലാണ് അറസ്റ്റ്. സുഹ്‌റയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്തി. ജനല്‍ കമ്പി വളച്ച് അകത്തുകയറിയായിരുന്നു കവര്‍ച്ച.
രണ്ടുമാസം മുമ്പ് മണ്ടേക്കാപ്പിലെ അബ്ദുല്‍ഖാദറിന്റെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായും പരാതിയുണ്ട്. ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് റോഡ്കരയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ കടത്തിക്കൊണ്ടുപോയതായും പരാതിയുണ്ട്. മേര്‍ക്കള കുണ്ടങ്കരടുക്കയിലെ ഉപ്പന്‍കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട രണ്ടുപ്രാവശ്യം കുത്തിത്തുറന്ന് പണവും മറ്റും കവര്‍ന്നിരുന്നു.
സുഹ്‌റയുടെ വീട്ടില്‍ നിന്ന് കവര്‍ന്ന മൊബൈല്‍ ഫോണ്‍ ബന്തിയോട്ട് വില്‍ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികളിലൊരാള്‍ പിടിയിലായത്. മറ്റു കേസുകളില്‍ അന്വേഷണം നടന്നുവരികയാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റു കേസുകളിലും തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍