updated on:2019-07-09 06:56 PM
പ്രതികള്‍ റിമാണ്ടില്‍; വസൂരിമാല പണയം വെച്ചത് 66000 രൂപക്ക്

www.utharadesam.com 2019-07-09 06:56 PM,
കാഞ്ഞങ്ങാട്: നീലേശ്വരത്തെ ക്ഷേത്രങ്ങളില്‍ നടത്തിയ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) റിമാണ്ട് ചെയ്തു. ചിറപ്പുറം ആലിങ്കീലിലെ പ്രഭാകരന്‍ (38), സി. പ്രകാശന്‍ (40), കൊല്ലം തുപ്പവിളയിലെ ദീപക് (34) എന്നിവരാണ് റിമാണ്ടിലായത്. അറസ്റ്റിലായവര്‍ നേരത്തെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുവാന്‍ പൊലീസ് ഹരജി നല്‍കും. പാലക്കാട് ചീര്‍മ്മക്കാവ്, കൊഴുന്തില്‍ നാരംകുളങ്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടത്തിയത്. അതിനിടെ ചീര്‍മ്മക്കാവിലെ ഏറെ ആരാധനാപ്രാധാന്യമുള്ള 108 സ്വര്‍ണമണികള്‍ ഉള്ള വസൂരിമാല മംഗളൂരുവില്‍ ഒരു സ്ഥാപനത്തില്‍ പണയംവെച്ചതായി വിവരം ലഭിച്ചു.
66,000 രൂപയ്ക്കാണ് സ്വര്‍ണ്ണമാല പണയം വെച്ചത്. ഇതൊഴികെ മറ്റെല്ലാ ആഭരണങ്ങളും പൊലീസ് കണ്ടെത്തി. കേസിന്റെ ആസൂത്രണം നടത്തിയത് പ്രഭാകരനാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ക്ഷേത്രത്തില്‍ സൂക്ഷിക്കാതെ സമീപത്തെ കലവറയില്‍ കുരുമുളകില്‍ പൂഴ്ത്തി സൂക്ഷിക്കുന്നത് ക്ഷേത്രവുമായി ബന്ധമുള്ളവര്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളുവെന്ന ക്ഷേത്ര ഭാരവാഹികളുടെ പരാതിയിലാണ് അന്വേഷണം പ്രഭാകരനിലേക്ക് നീങ്ങിയത്. അതിനിടെ അന്വേഷണ സംഘത്തിന് പിന്‍ബലമായി സി.സി.ടി.വി ദൃശ്യം ലഭിച്ചതോടെ പ്രഭാകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റിലായ ദീപകിനെയും കൊണ്ട് പ്രഭാകരന്‍ കവര്‍ച്ച നടന്ന ദിവസം ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍