updated on:2019-07-09 08:05 PM
ഓട്ടോ യാത്രയും സ്മാര്‍ട്ടാകുന്നു; ആപ്പിലൂടെ വീട്ടുമുറ്റത്ത് എത്തും

www.utharadesam.com 2019-07-09 08:05 PM,
കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണ്‍ ആപ്പ് വഴി ഓട്ടോറിക്ഷ സര്‍വ്വീസ് സംവിധാനം ജില്ലയില്‍ വരുന്നു. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഫോണ്‍ ആപ്പ് ഓട്ടോകള്‍ ഉടന്‍ ഓടിത്തുടങ്ങും. കാഞ്ഞങ്ങാട് നഗരസഭയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് നഗരത്തിലെ ഓട്ടോകള്‍ ഹൈടെക്കാകുന്നത്. ഒരു കൂട്ടം യുവ സംരംഭകര്‍ ചേര്‍ന്നുണ്ടാക്കിയ കമ്പനിയാണ് ഓട്ടോകളെ ആധുനിക രീതിയിലുള്ള സര്‍വ്വീസിലേക്കെത്തിക്കുന്നത്. ടെലസ് മൊബിലിറ്റി സൊല്യൂഷന്‍സ് എന്ന പേരിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഓട്ടോ സര്‍വ്വീസ് തുടങ്ങുന്നതിനു മുന്നോടിയായി വിവിധ സര്‍ക്കാര്‍ സ്ഥാപനതലവന്‍മാരുടെ യോഗം കാഞ്ഞങ്ങാട്ട് നടന്നു. പൊലീസ്, റവന്യൂ, ആര്‍.ടി.ഒ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗമാണ് നടന്നത്. ജില്ലാ കലക്ടറും പദ്ധതിയില്‍ ഏറെ താല്‍പര്യം കാട്ടി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് കമ്പനി ഉടമകള്‍ പറഞ്ഞു. പദ്ധതിക്കുണ്ടായ ചില തടസങ്ങള്‍ കലക്ടറുടെ ഇടപെടലോടെ നീങ്ങിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ വഴി ഓട്ടോയെ വിളിക്കാവുന്ന സംവിധാനമാണിത്. ജി.പി.എസ് സംവിധാനം വഴിയാണ് ഓട്ടോകളെ ബന്ധിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും. ആവശ്യക്കാര്‍ ആപ്പിലൂടെ ഓട്ടോയെ വിളിക്കുമ്പോള്‍ ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ പ്രതികരിക്കും. ഉടന്‍ തന്നെ ആവശ്യക്കാരുടെ മൊബൈലിലേക്ക് യാത്രാ നിരക്കും അറിയിക്കുന്ന സന്ദേശവും എത്തും. ഒരു കോഡ് നമ്പരും ഒപ്പം വരും. പിന്നാലെ തന്നെ ഓട്ടോയും എത്തിയിരിക്കും. യാത്ര തുടങ്ങിയ ഉടന്‍ നേരത്തെ വന്ന കോഡ് നമ്പര്‍ ഉപഭോക്താവ് മൊബൈലിലൂടെ അയക്കണം. ഇത് കണ്‍ട്രോള്‍ മുറിയിലെത്തുന്നതോടെ യാത്ര തുടങ്ങിയതായി കണക്കാക്കുന്നു. ഡ്രൈവറുടെ സേവനത്തിന് യാത്രക്കാരന് മാര്‍ക്കും നല്‍കാനുള്ള സംവിധാനമുണ്ട്. സേവന തൃപ്തിക്ക് നക്ഷത്ര ചിഹ്നങ്ങളാണ് നല്‍കേണ്ടത്. ഇവ പരിശോധിക്കാനും ഡ്രൈവറുടെ പ്രകടനം വിലയിരുത്താനും കഴിയും. തുടക്കത്തില്‍ 500 ഓട്ടോകളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യം.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍