updated on:2019-07-09 08:19 PM
കൊലക്കേസ് പ്രതിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

www.utharadesam.com 2019-07-09 08:19 PM,
കാസര്‍കോട്: തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനുമായ സൈനുല്‍ ആബീദിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ പ്രശാന്തി (33)നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ കാസര്‍കോട് സി.ഐ എ.വി. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിപ്പുനഗര്‍ കൊറക്കോട് ഹൗസിലെ അബൂബക്കര്‍ സുഹൈല്‍ (24), പച്ചക്കാട്ടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അച്ചു (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30ന് രാത്രി വിദ്യാനഗര്‍ ഗവ.കോളേജിന് സമീപമാണ് സംഭവം. പ്രശാന്ത് ബൈക്കില്‍ പോകുമ്പോള്‍ കണ്ണൂര്‍ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം കാര്‍ ബൈക്കിലിടിച്ച് പ്രശാന്തിനെ വീഴ്ത്തിയ ശേഷം കുത്തി പരിക്കേല്‍പിച്ചുവെന്നാണ് കേസ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. അക്രമി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍