updated on:2019-07-09 08:44 PM
ഉപ്പളയില്‍ കാര്‍ഷിക വികസന ബാങ്കില്‍ കയറി സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പിച്ചു

www.utharadesam.com 2019-07-09 08:44 PM,
ഉപ്പള: ഉപ്പളയില്‍ ബാങ്കില്‍ കയറി സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ഹനഫി ബസാറില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറി മൈലാട്ടിയിലെ ടി. വിജയ(54)നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരമണിയോടെയാണ് സംഭവം. ഇതേ ബാങ്കിന്റെ ജീപ്പ് ഡ്രൈവര്‍ രമേശനാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് വിജയന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബാങ്ക് അടക്കാന്‍ ഒരുങ്ങുന്നതിനിടെ ബാങ്കിലേക്ക് അതിക്രമിച്ചുകയറിയ രമേശന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെ വാള്‍ വീശുകയായിരുന്നു. പിന്നീട് കാറില്‍ കയറി പ്രതി രക്ഷപ്പെടുകയായിരുന്നുവത്രെ. മഞ്ചേശ്വരം പൊലീസ് എത്തിയാണ് വിജയനെ ആസ്പത്രിയില്‍ എത്തിച്ചത്. പ്രതിയെ അന്വേഷിച്ചുവരികയാണ്.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍