updated on:2019-07-09 08:51 PM
അല്‍ത്താഫിന്റെ കൈക്ക് വെട്ടിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

www.utharadesam.com 2019-07-09 08:51 PM,
ഉപ്പള: ബേക്കൂര്‍ സ്വദേശിയും പെയ്ന്റിംഗ് തൊഴിലാളിയുമായ അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതി ഉപ്പള കുക്കാര്‍ സ്വദേശി ഷബീര്‍ എന്ന ഷബി (36) യെ കോടതി 8 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. ഷബീറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് കുമ്പള സി.ഐ രാജീവന്‍ വലിയ വളപ്പില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (1) കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഷബീറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അല്‍ത്താഫിനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താന്‍ വേണ്ടി തന്നെയാണെന്നും ഒരു മണിക്കൂറിനകം തന്നെ അല്‍ത്താഫിനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ഷബീര്‍ പൊലീസിന് മൊഴി നല്‍കി. ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളം വെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് അല്‍ത്താഫിന്റെ കൈക്ക് വെട്ടേറ്റത്. ഇതോടെ അല്‍ത്താഫ് രക്തം വാര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മരണം സംഭവിച്ച ശേഷം മൃതദേഹം ആരുടെയും ശ്രദ്ധയില്‍പെടാത്ത ഒരിടത്ത് ഉപേക്ഷിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പൊലീസ് പിന്‍തുടരുകയാണെന്ന് വ്യക്തമായതോടെ അല്‍ത്താഫിനെ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ദേര്‍ലക്കട്ട ആസ്പത്രി പരിസരത്ത് തള്ളിയ ശേഷം സംഘം കടന്നു കളയുകയായിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് മരിച്ചത്. കാറില്‍ മടങ്ങിപോകുന്നതിനിടെ ഷബീര്‍ കര്‍ണ്ണാടകയിലെ ഒരിടത്തിറങ്ങുകയും കൂട്ടു പ്രതികള്‍ രണ്ട് കാറുകളിലായി യാത്ര തുടരുകയുമായിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ഭട്ക്കലിലെ കേസുമായി ബന്ധപ്പെട്ട് ഷബീര്‍ മംഗളൂരു കോടതിയില്‍ ഹാജരായത്. അവിടത്തെ ജയിലില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഷബീറിനെ കാസര്‍കോട് കോടതിയുടെ പ്രോഡക്ഷന്‍ വാറണ്ട് പ്രകാരം ഹാജരാക്കുകയും കോടതിയുടെ അനുമതിയോടെ കുമ്പള പൊലീസ് അല്‍ത്താഫ് വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഷബീറിനെ കാസര്‍കോട് സബ്ജയിലില്‍ റിമാണ്ട് ചെയ്തതോടെയാണ് കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കിയത്.Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍