updated on:2019-07-10 06:43 PM
മൊഗ്രാല്‍ പുത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

www.utharadesam.com 2019-07-10 06:43 PM,
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്കോടിച്ച സുഹൃത്തിന് പരിക്കേറ്റു. മൊഗ്രാല്‍ പെര്‍വാഡിലെ മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാത്ഥിയുമായ നുഹ്മാന്‍(17)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കുമ്പള പെര്‍വാഡിലെ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മൊഗ്രാലിലെ മുനാസിറി(22)നാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 4.30 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ കേരള ഗ്രാമീണ ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. നുഹ്മാന്റെ സഹോദരിയുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് കേക്ക് വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബൈക്കിന്റെ പിറകിലിരുന്ന നുഹ്മാന്‍ അപകടത്തെ തുടര്‍ന്ന് തലയിടിച്ച് വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. അല്‍പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നുഹ്മാന്റെ മയ്യത്ത് ഉച്ചയോടെ മൊഗ്രാല്‍ വലിയ ജുമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും. സഹോദരങ്ങള്‍: ഷാനു, ഷിഫാന, ഷമീന, പരേതനായ കലന്തര്‍.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍