updated on:2019-07-11 08:11 PM
റിയാസ് മൗലവി വധം: വിചാരണ അവസാനിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരെ 24 ന് വിസ്തരിക്കും

www.utharadesam.com 2019-07-11 08:11 PM,
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അവസാനിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനടക്കം മൂന്നു പേരെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളത്. ജൂലൈ 24 ന് കേസ് പരിഗണിക്കുമ്പോള്‍ ഇവരെ വിസ്തരിക്കും. റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍, രണ്ടാം പ്രതി നിതിന്റെ അച്ഛന്‍ ശിവാനന്ദന്‍, ഐഡിയ മൊബൈല്‍ കമ്പനി നോഡല്‍ ഓഫീസര്‍ എന്നിവരെയാണ് വിസ്തരിക്കുന്നത്.
സംഭവം നടന്ന ചൂരി പള്ളിയിലെ ഖത്തിബ് അടക്കമുള്ളവരുടെ ഫോണ്‍ നമ്പറില്‍ വന്ന വിളികളുടെ തെളിവ് ഉറപ്പാക്കാനാണ് ഐഡിയ കമ്പനിയുടെ പ്രതിനിധിയെ വിസ്തരിക്കുന്നത്. കേസിന്റെ വിചാരണ ഇന്നലെ പുനരാരംഭിച്ചപ്പോള്‍ സാക്ഷികളില്‍ ഒരാളായ ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ നോഡല്‍ ഓഫീസര്‍ ചാക്കോച്ചനെ വിസ്തരിച്ചിരുന്നു.
രണ്ടാം പ്രതി നിതിന്റെ ഫോണ്‍ നമ്പര്‍ സംബന്ധിച്ചുള്ള വിവരങ്ങളെ കുറിച്ച് തെളിവ് ശേഖരിക്കുന്നതിനായിരുന്നു ഇത്.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍