updated on:2019-07-12 06:45 PM
മോഷണം പോയ പശുക്കളെ തേടി ഒടുവില്‍ ഉടമകളെത്തി; കുമ്പള പൊലീസിന് ആശ്വാസം

www.utharadesam.com 2019-07-12 06:45 PM,
ബന്തിയോട്: മോഷ്ടാക്കള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്ത പശുക്കളെ തേടി ഒടുവില്‍ ഉടമകളെത്തി. പശുക്കളെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയായിരുന്ന പൊലീസിന് ഇതോടെ ആശ്വാസമായി. ഒരാഴ്ച്ച മുമ്പ് ചേവാറില്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ച പശുക്കളെയും സംഘം സഞ്ചരിച്ച കാറും കുമ്പള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ പശുക്കളെ പൊലീസ് സ്റ്റേഷനില്‍ താമസിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പരിപാലനത്തിന് അടുത്തുള്ള വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. പശുക്കളെ തീറ്റിപോറ്റാനുള്ള ബുദ്ധിമുട്ട് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് പത്രവാര്‍ത്ത കണ്ട് പശുക്കളെ അന്വേഷിച്ച് ഉടമകളെത്തിയത്. പെര്‍ളയിലെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളാണ് മോഷണം പോയതെന്ന് ഇതോടെ വ്യക്തമായി. പെര്‍ള ബദിയഡുക്ക പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ പശുക്കളെ കുമ്പള പൊലീസ് അവിടെക്ക് കൈമാറും.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍